ലോട്ടറിയിലൂടെ ലഭിച്ച കോടികൾ വിലയുള്ള ഫ്ളാറ്റ് വാസ്തു പ്രശ്നങ്ങൾ ഉള്ളതിനെ തുടർന്ന് ശിവസേനാ പ്രവർത്തകൻ വേണ്ടെന്നുവച്ചു. വിനോദ് ശിർക്കെ എന്ന ശിവസേന പ്രവർത്തകനാണ് ഫ്ലാറ്റ് വേണ്ടെന്ന് വച്ചത്. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷനിലെ ശിവസേനയുടെ നേതാവാണ് ശിർക്കെ.
ഡിസംബറിൽ മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി നടത്തിയ ലോട്ടറി നറുക്കെടുപ്പിലാണ് ഷിർക്കെ രണ്ട് ഫ്ലാറ്റുകൾ സ്വന്തമായി നേടുന്നത്. 4.99 കോടി രൂപ, 5.8 കോടി രൂപ എന്നിങ്ങനെ വിലയുള്ള രണ്ടു ഫ്ളാറ്റുകളാണ് ഇത്. ഇതിൽ ഏതെങ്കിലും ഒന്നു ഷിർക്കെയ്ക്കു തെരഞ്ഞെടുക്കാം.