മുംബൈ ഛത്രപതി ഷിവജി ടെർമിനസിൽ റെയിൽ‌വേ നടപ്പാലം തകർന്നുവീണ് മൂന്നുപേർ മരിച്ചു; 30ഓളം പേർക്ക് പരിക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

വ്യാഴം, 14 മാര്‍ച്ച് 2019 (20:56 IST)
മുബൈ: മുംബൈ ഛത്രപതി ശിവജി മഹരാജ ടെർമിനസിലെ റെയിൽ‌വേ നടപ്പാലം തകർന്ന് വീണ് മൂന്നുപേർ മരിച്ചു. അപൂർവ പ്രഭു, (35) രാഞ്ചന (40) സഹീർ സിറാജ് ഖാൻ (32) എന്നിവരാണ് അപകടത്തിൽ മരിച്ചത്. റെയിൽ‌വേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലുള്ള നടപ്പാലമാണ് തകർന്നുവീണത്. അപകടത്തിൽ 34 പേർക്ക് പേക്ക് പരിക്കേറ്റു.
 
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമക്കി. പത്തിലധികം പേർ അവിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. പൊലീസിന്റെയും ഫയർ ആൻഡ് റെസ്കു ടീമിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. 
 
45സേനാംഗങ്ങളെ രക്ഷാ പ്രവർത്തനത്തിന് നിയോഗിച്ചതായി ദേശീയ ദുരന്ത നിവാരണം സേന വ്യക്തമാക്കി. ഛത്രപതി ഷിവജി റെയിൽ‌വേ ടെർമിനസിൽനിന്നും ആസാദ് മൈദാൻ പൊലീസ് സ്റ്റേഷനേയും സൌത്ത് മുംബൈയെയും ബന്ധിപ്പിക്കുന്ന നടപ്പാലമാണ് തകർന്നുവീണത്. അപകടത്തെ തുടർന്ന് ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാ‍യി.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍