ഷീലാ ദീക്ഷിത് മറുകണ്ടം ചാടി; ബിജെപി ഡല്‍ഹി ഭരിക്കണം

Webdunia
വെള്ളി, 12 സെപ്‌റ്റംബര്‍ 2014 (11:30 IST)
ഡൽഹി മുൻ മുഖ്യമന്ത്രിയായ ഷീലാ ദീക്ഷിത് ഡല്‍ഹി സര്‍ക്കാര്‍ രൂപികരണത്തില്‍ ബിജെപിക്ക് പിന്തുണയുമായി രംഗത്ത്. ബിജെപിക്ക് ഡല്‍ഹി ഭരിക്കാന്‍ അവസരം നല്‍കണമെന്നാണ് ഷീലാ ദീക്ഷിത് വ്യക്തമാക്കിയിരിക്കുന്നത്.

ഡൽഹി സർക്കാർ രൂപീകരണത്തില്‍ എംഎൽഎമാർക്ക് വേണ്ടി ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒരു പോലെ ആരോപണം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഷീലാ ദീക്ഷിത് ബിജെപിക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ജനാധിപത്യത്തിന് അനുയോജ്യം അതിന് ബിജെപിക്ക് കഴിയുമെങ്കില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരിക്കട്ടെ എന്നും. ഡൽഹിക്കും അത് നല്ലതാണ്. ബിജെപി സർക്കാർ രൂപീകരിച്ചാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. അതുകൊണ്ട് അവർക്ക് അവസരം നൽകണമെന്നും ഷീലാ ദീക്ഷിത് വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.