ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരേ നടപടിയെടുക്കാന്‍ മടിക്കുന്നത് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ ബന്ധം മൂലമാണെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് എഎപി , ബിജെപിക്കും ഷീല ദീക്ഷിതിനുമിടയില്‍ കൂട്ടുകെട്ട് നിലനില്‍ക്കുന്നതായി ആരോപിക്കുന്നത്.
ഡല്‍ഹിയില്‍ അനധികൃത കോളനികള്‍ സ്ഥാപിച്ച് ഷീല ദീക്ഷിത് സര്‍ക്കാര്‍ 3000 കോടിയുടെ അഴിമതി നടത്തിയതായി സിഎജി കണ്ടെത്തിയിട്ടും ഷീല ദീക്ഷിതിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്നും എ.എ.പി ആരോപിച്ചു.
അഴിമതിക്കാരായ നേതാക്കളെ പരസ്പരം സംരക്ഷിക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യധാരണയുണ്ടായിട്ടുണ്ടെന്നും അല്ലെങ്കില്‍
കേരള ഗവര്‍ണറായ ഷീല ദീക്ഷിതിനെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നീക്കുമായിരുന്നു എന്നും എഎപി പറയുന്നു.