ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍ ശശി തരൂര്‍ എം പി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രസംഗം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉയർത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ ഇന്ത്യക്കാരും പങ്ക് വെയ്ക്കുന്ന വികാരമാണ് തരൂര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂര്‍ പങ്കെടുത്ത ഓക്സ്ഫഡ് സർവകലാശാലയിൽ വച്ച് ചർച്ചയിലെ 15 മിനിറ്റ് പ്രസംഗത്തിന്റെ വിഡിയോ കഴിഞ്ഞയാഴ്ചയാണു യൂട്യൂബിൽ വന്നിരുന്നു. ചര്‍ച്ചയില്‍ കോളനി വാഴ്ച കാലത്ത് ബ്രിട്ടണ്‍ ഇന്ത്യയെ ചൂഷണം ചെയ്‌തെന്നും ഇന്ത്യക്ക് ബ്രിട്ടണ്‍ നഷ്ടപരിഹാരം നല്‍കണമെന്നും തരൂര്‍ പറഞ്ഞിരുന്നു.
നേരത്തെ പാര്‍ട്ടി എം.പി.മാരുടെ യോഗത്തില്‍ ശശി തരൂര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ പരസ്യമായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ശശി തരൂരിനെ ശാസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നരേന്ദ്ര മോഡിയുടെ പ്രശംസയെന്നതും ശ്രദ്ധേയമാണ്.