തുടര്‍ച്ചയായ തകര്‍ച്ചകള്‍ക്കൊടുവില്‍ വിപണി മികച്ച മുന്നേറ്റം നടത്തി. സെന്‍സെക്‌സ് സൂചിക 359.25 പോയന്റ് നേട്ടത്തില്‍ 26840ലും നിഫ്റ്റി 102.05 പോയന്റ് ഉയര്‍ന്ന് 8124.45ലുമാണ് ക്ലോസ് ചെയ്തത്.
1705 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 949 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഭേല്‍, വിപ്രോ, ബജാജ് ഓട്ടോ, റിലയന്‍സ്, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലും ഐഡിയ, ടാറ്റ കെമിക്കല്‍സ്, ലൂപിന്‍, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.