ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 183.15 പോയന്റ് നേട്ടത്തില്‍ 27470.81ലും നിഫ്റ്റി 43.75 പോയന്റ് ഉയര്‍ന്ന് 8295.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
1289 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1425 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ആക്‌സിസ് ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി, എന്‍ടിപിസി, ഗെയില്‍ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, എല്‍ആന്റ്ടി, വേദാന്ത, മാരുതി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.