കുട്ടികളുടെ അശ്ലീല വീഡിയോ: കർണ്ണാടക ഹൈക്കോടതി വിധി തിരുത്തി

എ കെ ജെ അയ്യര്‍

തിങ്കള്‍, 22 ജൂലൈ 2024 (11:16 IST)
ബംഗളൂരു: കുട്ടികളുടെ അശ്ലീല വീഡിയോ ഓൺലൈനിലൂടെ കാണുന്നത് ഐ.ടി.ആക്ട് പ്രകാരം കുറ്റകരം അല്ല എന്ന വിധി കർണ്ണാടക ഹൈക്കോടതി പിൻവലിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം. നാഗ പ്രസന്നയുടേതാണ് ഈ നടപടി. 
 
ഈ വിഷയത്തിൽ ഉള്ള കേസിലെ പ്രതിയെ കഴിഞ്ഞ പത്തിനാണ് ഐ.ടി ആക്ട് 67ബി പ്രകാരം കുറ്റവിമുക്തനാക്കി നാഗപ്രസന്ന ഉത്തരവിട്ടിരുന്നത്. ഈ വകുപ്പ പ്രകാരം കുട്ടികളുടെ അശ്ലീല വീഡിയോകൾ ഓൺലൈനിൽ കാണുക മാത്രം ചെയ്താൽ കുറ്റകരമായി കണക്കാക്കാൻ ആവില്ലെന്നും കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്താലേ കുറ്റകരം ആവുകയുള്ളൂ എന്നു മായിരുന്നു എന്നുമാണ് അന്ന് കോടതി വിധിച്ചിരുന്നത്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍