'അവസാന വിധി നിര്‍ണയിക്കുന്നത് നിങ്ങളുടെ വോട്ടിംഗിലൂടെ';ബിഗ് ബോസ് ആറാം സീസണ്‍ അവസാനിക്കും മുമ്പേ മോഹന്‍ലാലിന് പറയാനുള്ളത്

കെ ആര്‍ അനൂപ്

തിങ്കള്‍, 10 ജൂണ്‍ 2024 (13:08 IST)
ബിഗ് ബോസ് ആറാം സീസണും അവസാന ഘട്ടത്തിലേക്ക്. വിജയി ആരാകുമെന്ന് ഞായറാഴ്ച അറിയാം. ബിഗ് ബോസ് ഗ്രാന്‍ഡ്ഫിനാലെ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഒട്ടേറെ പ്രത്യേകതകളോടെ എത്തിയ ഇത്തവണത്തെ ഷോയിലും അവതാരകനായി മോഹന്‍ലാലായിരുന്നു എത്തിയത്. ഷോ അവസാനിക്കും മുമ്പ് വോട്ടിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചിരുന്നു.
 
ഇനി യാഥാര്‍ഥ്യ ബോധത്തോടെയുള്ള വോട്ടിംഗിലൂടെ ഷോയിലെ വിജയിയെ തെരഞ്ഞെടുക്കാനാണ് മോഹന്‍ലാല്‍ പ്രേക്ഷകരോട് പറഞ്ഞത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അദ്ദേഹം ഓര്‍മിപ്പിച്ചു. ഓരോ തെരഞ്ഞെടുപ്പും ഒരു ഉത്സവം ആണെന്ന് പറയുന്ന ലാല്‍ ജനാധിപത്യത്തിന്റെ പ്രസക്തിയും ചൂണ്ടിക്കാട്ടി. 
 
'ഓരോ മനുഷ്യനും ഈ നാട്ടില്‍ തനിക്കും നിലയും വിലയുമുണ്ടെന്ന് തോന്നുന്ന സമയം. വലിയ നേതാവും മണ്ണിലേക്ക് ഇറങ്ങി വന്ന് ദുര്‍ബലനും നിസാരെന്നും കരുതുന്ന മനുഷ്യന് മുന്നില്‍ നില്‍ക്കുന്ന നിമിഷങ്ങള്‍. ജനാധിപത്യം എന്ന പ്രക്രിയയുടെയും അവസ്ഥയുടെയും ഭംഗി നമ്മുടെ മുന്നില്‍ എത്തുന്നു. ഇത് ചെറിയ കാര്യമല്ല. മൂന്നും നാലും പതിറ്റാണ്ടുകളായി ഏകാധിപത്യത്തില്‍ ആയിരുന്ന രാജ്യങ്ങള്‍ ലോകത്തുണ്ട്. അത് ഓര്‍ക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ ചാരുത തങ്ങള്‍ക്ക് ആസ്വദിക്കാനാകുക.ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ഥികളുടെയും അവസാന വിധി നിര്‍ണയിക്കുന്നത് നിങ്ങളുടെ വോട്ടിംഗിലൂടെയാണ്. ഞായറാഴ്ച ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ആറിന്റെ കിരീടം അണിയിക്കുകയാണ്. വീട്ടില്‍ ആറ് മത്സരാര്‍ഥികള്‍ മാത്രമാണുള്ളത്. ഓരോരുത്തര്‍ക്കും അവരവരുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ആഗ്രഹങ്ങളും ഉണ്ട്. അവരെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നത് വോട്ടുകളാണ്. അവരുടെ യഥാര്‍ഥ സ്വഭാവും ശക്തിയും ഇത് അവരുടെ ജീവിതത്തില്‍ മാറ്റം വരുത്താന്‍ ഉള്ള നിങ്ങളുടെ ഊഴമാണ്. ബിഗ് ബോസ് വീട്ടിലെ യാത്രയെ കുറിച്ച് ഓര്‍ത്ത് വിവേകത്തോടെ വോട്ടുകള്‍ ചെയ്യുക. അര്‍ഹതയുള്ള മത്സരാര്‍ഥി വിജയിയായി ഉയര്‍ന്നു വരുന്നത് കാണാന്‍ ഞാനും കാത്തിരിക്കുന്നു',-മോഹന്‍ലാല്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍