അരുണാചല്‍പ്രദേശില്‍ ഏഴുസൈനികരുടെ മരണം സൈന്യം സ്ഥിരീകരിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ഫെബ്രുവരി 2022 (21:08 IST)
അരുണാചല്‍പ്രദേശില്‍ ഏഴുസൈനികരുടെ മരണം സൈന്യം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഹിമപാതത്തില്‍പ്പെട്ട സൈനികരുടെ മരണമാണ് സ്ഥിരീകരിച്ചത്. കെമങ് മേഖലയില്‍ പട്രോളിങ്ങിനിടെയാണ് ഇവര്‍ അപകടത്തില്‍പെട്ടത്. ഇവരെ കണ്ടെത്താന്‍ എയര്‍ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കിലും ആരെയും രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹങ്ങള്‍ അടുത്തുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്ന് 14500 അടി ഉയരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍