തിരുവനന്തപുരത്ത് കൊവിഡ് രോഗി ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ഫെബ്രുവരി 2022 (16:44 IST)
തിരുവനന്തപുരത്ത് കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. ആര്യനാട് കുളപ്പട സ്വദേശി ജോണ്‍ ആണ് മരിച്ചത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലാണ് സംഭവം. ഇന്ന് രാവിലെ നഴ്‌സ് കുത്തിവയ്‌പ്പെടുക്കാന്‍ എത്തിയപ്പോഴാണ് ജോണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമേഹ രോഗം ബാധിച്ചതിന്റെ മാനസിക വിഷമം ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍