രാജ്യത്ത് ഇതുവരെ ഒരു രേഖയും നല്‍കാതെ വാക്‌സിന്‍ സ്വീകരിച്ചത് 87 ലക്ഷത്തിലധികം പേര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ഫെബ്രുവരി 2022 (12:08 IST)
കൊവിഡ് വാക്‌സിനേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബെഞ്ചിനു മുന്‍പാകെയാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്. ഒന്‍പത് ഐഡന്റിറ്റി കാര്‍ഡുകളില്‍ ഏതെങ്കിലും ഒന്ന് വാക്‌സിനേഷന് കൊണ്ടുവന്നാല്‍ മതിയെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. ആധാര്‍ മാത്രമല്ല വാക്‌സിനേഷനുള്ള ഒരേയൊരു ഐഡന്റികാര്‍ഡെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 
 
അതേസമയം ഒരു ഐഡന്റിറ്റികാര്‍ഡും ഇല്ലാതെ തന്നെ 87 ലക്ഷം പേര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതായും കേന്ദ്രം വ്യക്തമാക്കി. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ലൈസന്‍സ് തുടങ്ങിയവ ഉപയോഗിക്കാം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍