ബിനോയ് അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയോ? യെച്ചൂരിയുടെ വാക്കുകൾ വൈറലാകുന്നു

Webdunia
ഞായര്‍, 4 ഫെബ്രുവരി 2018 (11:10 IST)
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി കിട്ടിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും പദവി ദുരുപയോഗം ചെയ്തു പണമുണ്ടാക്കാന്‍ പാടില്ലെന്നതാണ് സിപിഐഎമ്മിന്റെ നയമെന്ന് യെച്ചൂരി പത്രസമ്മേളനത്തി വ്യക്തമാക്കി.
 
തനിക്ക് ലഭിച്ച പരാതി പാര്‍ട്ടി രീതിയനുസരിച്ച് സംസ്ഥാന നേതൃത്വത്തിനു കൈമാറി. ആരോപണങ്ങള്‍ തെറ്റാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിശദീകരിച്ചിട്ടുണ്ട്. കൂടുതല്‍ നടപടി വേണമോയെന്ന് പിന്നീട് നോക്കാമെന്നും യെച്ചൂരി പറഞ്ഞു. ബിനോയിക്കെതിരേയുള്ള പരാതിയില്‍ കേരള ഘടകം കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട് യെച്ചൂരി വ്യക്തമാക്കി.
 
അതോടൊപ്പം, അമിത് ഷായുടെ മകനെതിരായ ആരോപണത്തിലേതുപോലെ അന്വേഷണം ആവശ്യപ്പെടാത്തതെന്തെന്ന ചോദ്യത്തിന്, ദുബായില്‍ അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു മറുപടി. അമിത് ഷായുടെയും കോടിയേരിയുടെയും കാര്യത്തില്‍ ഇരട്ടത്താപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

Next Article