മോറട്ടോറിയം ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു, തുടർവാദം സെപ്‌റ്റംബർ 10ന്

Webdunia
വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (17:18 IST)
മോറട്ടോറിയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകള്‍ രണ്ടു മാസത്തേയ്ക്ക് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന് കോടതി നിർദേശിച്ചു. സെപ്‌റ്റംബർ 10ന് കോടതി ഹർജിയിൽ തുടർവാദം കേൾക്കും.
 
മോറട്ടോറിയം കാലയളവിൽ പിഴപ്പലിശ ബാധകമാണോ എന്ന് വിശദീകരിക്കണമെന്ന് കോടതി വാദം കേൾക്കുന്നതിനിടെ നിർദേശിച്ചു. പിഴപ്പലിശയും മോറട്ടോറിയവും ഒരുമിച്ച് പോകില്ല. മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ വാങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍ വ്യക്തത വേണം. റിസർവ് ബാങ്ക് ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും കോടതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article