‘ജല്ലിക്കെട്ട്’ കേസ് പരിഗണിക്കുന്നത് ഒരു ആഴ്ചത്തേക്ക് സുപ്രീംകോടതി നീട്ടിവെച്ചു; വിധിപ്രഖ്യാപനം നീട്ടിവെച്ചത് സര്‍ക്കാര്‍ നിര്‍ദ്ദേശം മാനിച്ച്

Webdunia
വെള്ളി, 20 ജനുവരി 2017 (11:25 IST)
ജല്ലിക്കെട്ട് കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് നീട്ടി. കേന്ദ്രസര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് സുപ്രീംകോടതി വിധി പറയുന്നത് നീട്ടിയത്. മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യവും പരിഗണിക്കണമെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ ജനറല്‍ മുകുള്‍ റോത്തഗി ആവശ്യം ഉന്നയിച്ചു.
 
വിധി ഇപ്പോള്‍ വരുന്നത് സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെ പ്രതികൂലമായി ബാധിക്കും. ക്രമസമാധാന പാലനത്തില്‍ തമിഴ്നാടുമായി ചര്‍ച്ച നടത്തുകയാണ്. ഈ സാഹചര്യത്തില്‍ വിധി പ്രഖ്യാപിക്കുന്നത് മാറ്റി വെക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം.
 
ജല്ലിക്കെട്ടിന് അനുമതി നല്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളും വിദ്യാര്‍ത്ഥികളും അടങ്ങുന്ന സംഘം ചെന്നൈ മറീന ബീച്ചില്‍ നടത്തിവരുന്ന സമരം തുടരുകയാണ്. നിരവധി സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Next Article