വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കി കൊവിഡ് നഷ്ടപരിഹാരം തട്ടിയെടുക്കൽ: ഇത്രത്തോളം അധഃപതിച്ചോയെന്ന് കോടതി

Webdunia
തിങ്കള്‍, 14 മാര്‍ച്ച് 2022 (14:28 IST)
കൊവിഡ് നഷ്ടപരിഹാരത്തുക വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് തട്ടിയെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സുപ്രീംകോടതി. ഇത്തരം തട്ടിപ്പ് നടത്താൻ സമൂഹത്തിന്റെ നീതിബോധം ഇത്രത്തോളം അധഃപതിച്ചോയെന്നും കോടതി ആരാഞ്ഞു. 
 
നഷ്ടപരിഹാര പദ്ധതിയിലെ തട്ടിപ്പിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ കൊണ്ട് അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നത് എന്നും ജസ്റ്റിസുമാരായ എം.ആര്‍. ഷാ, ബി.വി. നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article