ഇന്ത്യയിൽ കൊവിഡ് വ്യാപനം കുറയുന്നു: 22 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ഞായര്‍, 13 മാര്‍ച്ച് 2022 (10:43 IST)
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 22 മാസത്തിനിടയിലെ ഏറ്റവും കുറ‌ഞ്ഞ നിലയിൽ. 2020 മേയ് 12ന് ശേഷം ഏറ്റവും കുറവ് കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്‌തത് ഇന്നലെയാണ്. 3614 കേസുകളാണ് ഇന്നലെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. 0.44 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2020 മേയ് 12ന് 2604 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്‌തത്.
 
കൊവിഡ് അതിതീവ്രവ്യാപനത്തിന്റെ ആശങ്ക സംസ്ഥാനത്തും കുറഞ്ഞുതുടങ്ങി. കൊവിഡ് സ്ഥിരീകരിക്കുന്നവരുടെയും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെയും എണ്ണം കേരളത്തി‌ലും കുറഞ്ഞിട്ടുണ്ട്. മരണനിരക്കിലും കുറവുണ്ട്. ആകെ 4.3 കോടി പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 40,559 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 5,15,803 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍