‘ആദ്യം മുസ്ലീങ്ങൾ, പിന്നാലെ ക്രിസ്ത്യാനികൾ‘; ഫാസിസത്തോട് നോ പറയൂ, വീണ്ടും വീണ്ടും പ്രതികരിച്ച് സിദ്ധാർത്ഥ്

ചിപ്പി പീലിപ്പോസ്
ബുധന്‍, 18 ഡിസം‌ബര്‍ 2019 (13:07 IST)
പൌരത്വ നിയമ ഭേദഗതിയിൽ കേന്ദ്രസർക്കാരിനെതിരെ തുടക്കം മുതൽ വിമർശനവുമായി രംഗത്തെത്തിയ താരമാണ് നടൻ സിദ്ധാർത്ഥ്. ഫാസിസത്തെ അകറ്റി നിര്‍ത്തണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും വീണ്ടും ആവർത്തിക്കുകയാണ്. ശരിക്ക് വേണ്ടി നമ്മള്‍ പോരാടണമെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റില്‍ കുറിച്ചു.
 
'അവർ ആദ്യം മുസ്ലീങ്ങളെ ഒഴിവാക്കും, ശേഷം ക്രിസ്ത്യാനികളെ, പിന്നാലെ മറ്റ് മതങ്ങളെ, ശേഷം അവർ അടിച്ചമർത്തപ്പെട്ട ജാതി വിഭാഗങ്ങള്‍ക്ക് നേരെ തിരിയും, പിന്നാലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് പിറകേ പോവും. വിഭജിക്കാന്‍ വേണ്ടിയുള്ള മാർഗങ്ങൾ ഓരോന്നായി അവർ കണ്ടെത്തിക്കൊണ്ടേ ഇരിക്കും.  വിദ്വേഷം പരത്താനും അവര്‍ അവരുടേതായ വഴികള്‍ കണ്ടെത്തും. ഫാസിസത്തോട് നോ പറയാം, ഇന്ത്യയെ രക്ഷിക്കാം, സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തു.
 
മോദിയും അമിത് ഷായും കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ശകുനിയുമാണെന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സമയത്ത് രജനികാന്ത് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും കൃഷ്ണനും അർജുനനും എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു വിമര്‍ശനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article