ബോളിവുഡ് താരം ശശി കപൂറിന്റെ മരണത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുടെ ഓഫീസിലേക്ക് അനുശോചന പ്രവാഹം. ദേശീയമാധ്യമമായ ടൈംസ് നൗ ശശി കപൂറിന് പകരം ശശി തരൂര്‍ എന്ന് പേരു തെറ്റിച്ചു നല്‍കി. ഇതിനെ തുടര്‍ന്നായിരുന്നു ശശി തരൂരിന് അനുശോചനവുമായി നിരവധിപേര്‍ രംഗത്തെത്തിയത്.
താന്‍ ഗുരുതരാവസ്ഥയിലാണോ എന്ന് അന്വേഷിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേരാണ് തന്റെ ഓഫീസിലേക്ക് വിളിക്കുന്നതെന്ന് ശശി തരൂര്‍ തന്നെയാണ് പറഞ്ഞത്. പിന്നീട് ശശി കപൂറിന് അനുശോചനം അറിയിച്ചും തരൂര്‍ ട്വീറ്റ് ചെയ്തു. അതേസമയം സംഭവിച്ചത് ടൈപ്പിങ് പിശകാണെന്നാണ് പിന്നീട് ടൈംസ് നൗ നല്‍കിയ വിശദീകരണം.