പകരം വീട്ടാന്‍ സരിതാ ദേവി കൊറിയന്‍ താരത്തെ ഇടിച്ചിടും

ശനി, 4 ഒക്‌ടോബര്‍ 2014 (13:24 IST)
ഏഷ്യന്‍ ഗെയിംസില്‍ തനിക്കേറ്റ അപമാനത്തിന് പകരമായി ലോക ചാംപ്യന്‍ഷിപ്പില്‍ കൊറിയന്‍ താരം ജീന പാര്‍ക്കറിനൊട് പകരം വീട്ടുമെന്ന് ബോക്സിംഗ് താരം സരിതാദേവി. ഏഷ്യന്‍ ഗെയിംസിന് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ് ഇക്കാര്യമറിയിച്ചത്.

ഇനി ഒരു പ്രാവശ്യം കൂടി ജീന പാര്‍ക്കറിനെതിരെ വീണ്ടും മത്സരിക്കാന്‍ ആഗ്രഹമുണ്ട്. അന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ജീനയേ താന്‍ ഇടിച്ചിടുമെന്ന് സരിത പറഞ്ഞു.

ഏഷ്യന്‍ ഗെയിംസ് സമ്മാനദാന ചടങ്ങില്‍ ഇന്ത്യന്‍ പതാക മൂന്നാമതായി നില്‍കുന്നത് കണ്ടപ്പോള്‍ ദുഃഖവും അരിശവും തോന്നി. അതാണ് വെങ്കല മെഡല്‍ തിരിച്ചു നല്‍കാന്‍ കാരണമെന്ന് സരിത പറഞ്ഞു. ബോക്സിങ് താരം മേരി കോമിന്‍െറ പിന്തുണ വളരെ സഹായകരമായി. പ്രതിഷേധിച്ചപ്പോള്‍ രാജ്യത്തിന്‍െറ പിന്തുണ തനിക്ക് ലഭിച്ചെന്നും സരിത ദേവി പറഞ്ഞു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക