സഞ്ജയ് ദത്ത് ഇന്ന് കീഴടങ്ങിയേക്കും

Webdunia
ശനി, 10 ജനുവരി 2015 (13:04 IST)
സഞ്ജയ് ദത്ത് ഇന്നുതന്നെ കീഴടങ്ങിയേക്കും. ജയിലില്‍ നിന്നുള്ള അവധി നീട്ടണമെന്ന സഞ്ജയ് ദത്തിന്റെ അപേക്ഷ മഹാരാഷ്ട്ര സര്‍ക്കാര്‍ തള്ളിയതിനെത്തുടര്‍ന്നാണിത്.

സഞ്ജയ് ദത്തിന് നേരത്തെ 24 മുതല്‍ 14 ദിവസത്തേക്ക് സര്‍ക്കാര്‍ അവധി അനുവദിച്ചിരുന്നു.ഇത് 14 ദിവസത്തേക്ക് കൂടി നീട്ടിനല്‍കണമെന്ന ദത്തിന്റെ അപേക്ഷയാണ് സര്‍ക്കാര്‍ തള്ളിയത്.

മുന്‍പ് രണ്ട് തവണ സഞ്ജയ് ദത്തിന് ഇതേരീതിയില്‍ അവധി അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സഞ്ജയ് ദത്തിന് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് അപേക്ഷ തള്ളാന്‍ കാരണമെന്നാണ് സൂചന.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.