രാജ്യത്തെ പരമോന്നത കായികബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് ടെന്നീസ് താരം സാനിയ മിര്‍സ അര്‍ഹയായി. നേരത്തെ, അര്‍ജുന അവാര്‍ഡും പദ്‌മശ്രീ പുരസ്കാരവും സാനിയയ്ക്ക് ലഭിച്ചിരുന്നു. സാനിയയ്ക്ക് ഖേല്‍രത്ന നല്കാനുള്ള ശുപാര്‍ശ രാഷ്‌ട്രപതിഭവന്‍ അംഗീകരിച്ചു.
കേന്ദ്രകായിക മന്ത്രി സര്‍വാനന്ദ സോണോവലാണ് സാനിയയുടെ പേര് പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്‌തത്. വിംബിള്‍ഡണ്‍ ടെന്നീസ് ഡബിള്‍സ് ചാമ്പ്യനാണ് സാനിയ മിര്‍സ.
സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ എന്നിവരെ പിന്തള്ളിയാണ് സാനിയ ഖേല്‍രത്ന പുരസ്കാരം നേടിയത്. ഇക്കഴിഞ്ഞ ജൂണിലായിരുന്നു കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഡബിള്‍സ് കിരീടം സാനിയ മിര്‍സ നേടിയത്. ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസ് ആയിരുന്നു സാനിയയുടെ പങ്കാളി.
കരിയറില്‍ മൂന്ന് മിക്‌സഡ് ഡബിള്‍സ് കിരീടങ്ങളും സാനിയ നേടിയിട്ടുണ്ട്.