ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിന് ഡങ്കിപ്പനി

Webdunia
ശനി, 29 ഓഗസ്റ്റ് 2015 (15:05 IST)
കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിന് ഡങ്കിപ്പനി സ്ഥിരീകരിച്ചു. ഡല്‍ഹിയിലെ സ്ഥാനപതി കാര്യാലയത്തില്‍ കഴിയുന്ന ജിറോണിന്റെ ചികിത്സയ്ക്കായി രണ്ട് സൈനിക ഡോക്ടര്‍മാരെ ഇറ്റാലി ഇന്ത്യയിലേക്ക് അയച്ചു.

നാവികന്റെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിറോണിന്റെ കുടുംബം ഉടന്‍ ഇന്ത്യയിലേക്ക് തിരിക്കുമെന്നും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.കൊല്ലം നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ടുപേര്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ വിചാരണ നേരിടുന്ന രണ്ട് ഇറ്റാലിയന്‍ നാവികരില്‍ ഒരാളാണ് സാല്‍വത്തോറെ  ജിറോണ്‍.