സൽമാൻ ഖാന് താല്‍ക്കാലിക ആശ്വാസം; ജാമ്യം അനുവദിച്ചു

Webdunia
വെള്ളി, 8 മെയ് 2015 (13:17 IST)
വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ മദ്യപിച്ച് വാഹനമോടിച്ചു കയറ്റി ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനു ജാമ്യം. സെഷന്‍സ് കോടതി വിധിച്ച തടവു ശിക്ഷ മരവിപ്പിച്ചു കൊണ്ടാണ് ബോംബെ ഹൈക്കോടതി താരത്തിന് ജാമ്യം അനുവദിച്ചത്. മാത്രമല്ല, കൂടാതെ സൽമാൻ നൽകിയ അപ്പീൽ വിശദമായ വാദം കേൾക്കാനായി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു.
 
കേസില്‍ ബുധനാഴ്ചയാണ്, മുംബൈയ് സെഷൻസ് കോടതി സൽമാൻ ഖാന് അ‌ഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചത്. അന്ന് തന്നെ സൽമാൻ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. തുടർന്ന് രണ്ടു ദിവസത്തേക്ക് സൽമാന് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും  ചെയ്തിരുന്നു. അപകടസമയത്ത് സല്‍മാനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കമാലിന്റെ മൊഴിയെടുക്കാന്‍ എന്തുകൊണ്ട് തയാറായില്ലെന്നും പ്രോസിക്യൂഷന്‍ നടപടി ദുരൂഹമാണെന്നും പ്രതിഭാഗം വാദിച്ചു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.