സായിയിലെ ആത്മഹത്യ; റാഗിംഗ് നടന്നിട്ടില്ലെന്ന് ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്

ബുധന്‍, 13 മെയ് 2015 (13:28 IST)
ആലപ്പുഴ സായി ജലകായിക കേന്ദ്രത്തിൽ പെൺകുട്ടി മരിക്കാൻ കാരണം റാഗിംഗ് അല്ലെന്ന് സായി ഡയറക്ടർ ജനറലിന്റെ റിപ്പോർട്ട്. ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടികളുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വാര്‍ഡനെ അറിയിക്കുകയും വാര്‍ഡന്‍ ഇവരെ ഉപദേശിക്കുകയുംചെയ്തിരുന്നതായും ചെയ്ത പ്രവൃത്തിയിലുലുള്ള കുറ്റബോധം മൂലമാകന്‍ ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സായി ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

പെണ്‍കുട്ടികളെല്ലാം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ളവരാണ്. അതിനാൽ തന്നെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ സായിയിൽ നിന്നും പോകേണ്ടി വരുമെന്ന ഭയം ഇവർക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇവർ ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.  അല്ലാതെ ഏതെങ്കിലും തരത്തിലുള്ള മാനസിക പീഡനോ റാഗിങ്ങോ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. പൊലീസ് അന്വേഷണവും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെയും സംസ്ഥാന സ്പോർട്സ് സെക്രട്ടറിയുടെയും അന്വേഷണവും നടക്കുന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള ഒരു അന്തിമ നിഗമനത്തിൽ സായി എത്തുന്നത് ശരിയല്ലെന്നും ഡയറക്ടർ ജനറൽ ഐ ശ്രീനിവാസന്റെ റിപ്പോർട്ടിലുണ്ട്.

സായി കേന്ദ്രത്തിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനും കായികതാരങ്ങൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങൾ അതിജീവിക്കുന്നതിനായും സായി കേന്ദ്രങ്ങളിലെ പരിശീലനാന്തരീക്ഷം മാറ്റുക, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി യോഗ, സൂര്യനമസ്കാരം, മെഡിറ്റേഷൻ ഉൾപ്പെടെയുള്ളവ നടപ്പിലാക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‍ലൈൻ, ഹോസ്റ്റൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ നിര്‍ദ്ദേശങ്ങളും സായി ഡയറക്ടര്‍ ജനറല്‍ കേന്ദ്ര കായിഉക മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് സായി കേന്ദ്രത്തിലെ നാല് തുഴച്ചില്‍ താരങ്ങളെ വിഷക്കായ ഉള്ളില്‍ച്ചെന്ന നിലയില്‍ കാണപ്പെട്ടത്. ഇതിൽ ഒരു പെൺകുട്ടി മരിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍