സച്ചിന്റെ ജീവിതം സിനിമ; അഭിനേതാവായും സച്ചിന്‍

Webdunia
വ്യാഴം, 8 ജനുവരി 2015 (14:13 IST)
ക്രിക്കറ്റ് ദൈവം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. സച്ചിന്റെ ജീവിതത്തെയും ക്രിക്കറ്റ് കരിയറിനെയും ആസ്പദമാക്കി ഒരുങ്ങുന ചിത്രത്തിലാണ് സച്ചിന്‍ ക്യാമറയ്ക്ക് മുന്നിലെത്തുന്നതെന്നത്.

200 നോട്ട് ഔട്ട് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വേള്‍ഡ് സ്പോര്‍ട്സ് ഗ്രൂപ്പിന് വേണ്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനായ ജയിംസ് എര്‍സ്കൈന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രാ‍രംഭ ജോലികള്‍ ഒരു വര്‍ഷം മുമ്പുതന്നെ തുടങ്ങിയിരുന്നു.
ക്രിക്കറ്റ് പിച്ചില്‍ തന്റെ കഴിവ് തെളിയിച്ച സച്ചില്‍ വെള്ളിത്തിരയിലും മാസ്റ്റര്‍ ബ്ലാസ്റ്ററാകുമൊയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.