ഭീകരവാദത്തെ കശ്മീര്‍ തര്‍ക്കവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ജര്‍മ്മനിയിലാണ് വിദേശകാര്യ മന്ത്രി ഇത് പറഞ്ഞത്. ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയാണ് ജര്‍മനി നല്‍കിയതെന്നും അദ്ദേഹം വിശദീകരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വിദേശപര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജര്‍മന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തെ ജര്‍മന്‍ വിദേശകാര്യ മന്ത്രി അപലപിച്ചു. ഭീകരതയെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും ലോകത്തിനു മുന്നില്‍ പാകിസ്ഥാന്റെ ഭീകരത വെളിപ്പെടുത്താനുമുള്ള ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളുടെ സംഘം വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തുകയാണ്. ശശി തരൂര്‍ നയിക്കുന്ന സംഘം ന്യൂയോര്‍ക്കിലെത്തി സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ സ്മാരകം സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു.