കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് രേഖ നിര്‍ബന്ധം; കടുപ്പിച്ച് കര്‍ണാടക

Webdunia
വെള്ളി, 2 ജൂലൈ 2021 (07:58 IST)
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളത്തില്‍ നിന്നു വരുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണാടക. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് രേഖ നിര്‍ബന്ധം. കോവിഡ് നെഗറ്റീവ് ആയവരെ മാത്രമേ കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കൂ. കാസര്‍ഗോഡ്, വയനാട് അതിര്‍ത്തികളിലെ ചെക്‌പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കാനും ചീഫ് സെക്രട്ടറി ഉത്തരവിട്ടു. രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ക്കും അടിയന്തര ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ക്കും ഇളവുണ്ട്. യാത്രക്കാര്‍ക്ക് മതിയായ രേഖയുണ്ടെന്ന് വിമാന, ട്രെയിന്‍, ബസ് ജീവനക്കാര്‍ ഉറപ്പുവരുത്തണമെന്നും കര്‍ണാടക ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article