90 വര്‍ഷത്ത പാരമ്പര്യം ചരിത്രമാക്കി ആര്‍.എസ്.എസിന്റെ പരമ്പരാഗത യൂണിഫോമായ കാക്കി ട്രൗസര്‍ ഇന്നു മുതല്‍ പാന്റിലേക്ക് മാറും. വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് തവിട്ട് പാന്റ് ധരിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതോടെ പുതിയ വേഷം ഔദ്യോഗികമാകും. നാഗ്പൂരിലെ റെഷിംബാഗ് മൈതാനിയില്‍ നടക്കുന്ന വാര്‍ഷിക പരേഡില്‍ പുതിയ വേഷത്തിലായിരിക്കും പ്രവര്‍ത്തകര്‍ പങ്കെടുക്കുക.
തവിട്ടുനിറത്തിലുള്ള പാന്റിനൊപ്പം വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും കറുത്തതൊപ്പിയും കുറുവടിയുമായിരിക്കും ഇനി മുതല്‍ ആര്‍.എസ്.എസിന്റെ യൂണിഫോം. ഗണവേഷമായി ട്രൗസര്‍ ഉപയോഗിക്കുന്നതുമൂലം യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന് നിഗമനത്തിലാണ് നേതൃത്വം പുതിയ വേഷം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
ഇതിനോടകം തന്നെ എട്ടു ലക്ഷം പാന്റുകള്‍ രാജ്യവ്യാപകമായി വില്‍പന നടത്തിയെന്ന് സംഘടനാ ഭാരവാഹികള്‍ അറയിച്ചു. ഇതില്‍ ആറു ലക്ഷം തയ്പ്പിച്ചും രണ്ടു ലക്ഷം തുണികളായുമാണ് നല്‍കിയത്. സംഘടനയുടെ വളർച്ചക്ക് വേണ്ടിയുള്ള മാറ്റങ്ങളുടെ ഭാഗമായാണ് ഗണവേഷവും മാറ്റിയതെന്നും ആര്‍.എസ്.എസ് വാർത്താ വിഭാഗം മേധാവി മോഹൻ വൈദ്യ വ്യക്തമാക്കി.