പാക്‌ അനുകൂലികളെ പാകിസ്ഥാനിലേക്ക് കയറ്റി അയയ്ക്കണമെന്ന് ആര്‍‌എസ്‌എസ്

Webdunia
ബുധന്‍, 3 ജൂണ്‍ 2015 (17:19 IST)
പാക്‌ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പാക്‌ പതാക ഉയര്‍ത്തുകയും ചെയ്യുന്നവരെ പാകിസ്‌താനിലേക്ക്‌ കയറ്റി അയക്കണമെന്ന്‌ ആര്‍എസ്‌എസ്‌ നേതാവ് ഇന്ദ്രേഷ് കുമാര്‍. പാക്‌ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പാകിസ്‌താനെ അനുകൂലിക്കുകയും ചെയ്യുന്നവര്‍ക്ക്‌ എതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ നിയമം കൊണ്ടുവരണം. ഇത്തരം നടപടി സ്വീകരിക്കുന്നവരെയും അവരുടെ കുടുംബത്തെയും ബന്ധുക്കളെയും പാകിസ്‌താനിലേക്ക്‌ കയറ്റി അയക്കണമെന്ന്‌ ഇന്ദ്രേഷ്‌ കുമാര്‍ പറഞ്ഞു.

കാശ്‌മീര്‍ താഴ്‌വരയില്‍ വിഘടന വാദികള്‍ പാക്‌ അനുകൂല റാലികള്‍ സംഘടിപ്പിക്കുന്നതിനോട്‌ പ്രതികരിക്കവെയാണ്‌ ഇന്ദ്രേഷ്‌ കുമാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയത്‌. വിഘടന വാദികള്‍ ചെയ്‌തുകൂട്ടുന്ന ഇത്തരം പ്രവൃത്തികള്‍ മത നിന്ദയും രാജ്യ ദ്രോഹവുമാണെന്നാണ് മുസ്ലിം മത നേതാക്കളുടെ അഭിപ്രായമെന്നും ഇന്ദ്രേഷ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.