ആര്‍എസ്എസിന്റെ കര്‍ശന നിര്‍ബന്ധത്തിനു വഴങ്ങി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണമെന്ന ആവശ്യത്തില്‍ നിന്ന് ബിജെപി പിന്നോക്കം പോയി. എഎപി എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി 20 കോടി വാഗ്ദാനം ചെയ്തതായി കാട്ടി അരവിന്ദ് കേജരിവാള്‍ രംഗത്ത് വന്നതൊടെയാണ് ഈ നീക്കം.
എതിര്‍പാര്‍ട്ടികളില്‍ നിന്ന് എം.എല്‍.എമാരെ കൂട്ടുപിടിച്ച് ഡല്‍ഹിയില്‍ ഭരണം സ്ഥാപിക്കാനൊരുങ്ങുകയായിരുന്നു ബിജെപി. എന്നാല്‍ അത് വേണ്ടെന്നും ബിജെപിയെ അധികാരക്കൊതിയന്മാരെന്ന് ജനം വിധിയെഴുതുമെന്നുമായിരുന്നു ആര്‍എസ്എസിന്റെ നിലപാട്.
ഡല്‍ഹിയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യമുയത്തി ബിജെപി പ്രസിഡന്റ് സതീഷ് ഉപാദ്ധ്യായ രംഗത്ത് വരികയും ചെയ്തു. സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ബിജെപിക്ക് 7 എംഎല്‍എമാര്‍ കൂടി വേണമായിരുന്നു.