ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയുടെ കണ്ണ് യുവാവ് ആണികൊണ്ട് കുത്തിപ്പൊട്ടിച്ചു
ബലാത്സംഗം ചെറുത്ത പെണ്‍കുട്ടിയുടെ കണ്ണ് യുവാവ് ആണികൊണ്ട് കുത്തിപ്പൊട്ടിച്ചതായി റിപ്പോര്‍ട്ട്. പട്‌നയിലെ ഭഗത്പൂര്‍ എന്ന സ്ഥലത്താണ് സംഭവം. ആക്രമണം നടത്തിയ 22 കാരനായ ഗേനു ശര്‍മ്മ എന്ന യുവാവ് പൊലീസിന്റെ പിടിയിലായി.
പാടത്തു കൂടി നടന്നു പോകുകയായിരുന്ന പതിമൂന്നുകാരിയെ ഗോനു കടന്നു പിടിച്ചു. പെണ്‍കുട്ടി ബഹളം വെച്ചതോടെ ആളുകള്‍ ഓടിയെത്തിയതില്‍ പ്രകോപിതനായ പ്രതി കൈയില്‍ കരുതിയിരുന്ന ആണി പെണ്‍കുട്ടിയുടെ കണ്ണിലേക്ക് കുത്തുകയായിരുന്നു.
സംഭവശേഷം രക്ഷപെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും കണ്ണിന്റെ റെറ്റിന തകര്‍ന്നതിനാല്‍ കാഴ്ച ശക്തി തിരിച്ചു കിട്ടാനുള്ള സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.