ഗവേഷകവിദ്യാര്‍ത്ഥിയായ രോഹിത് വെമുലയുടെ ആത്മഹത്യയെതുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി അടച്ചിട്ട ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ക്ലാസുകള്‍ ഇന്ന് പുനരാരംഭിക്കും.
ജസ്റ്റിസ് പ്രതിനിധികളും വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ പുനരാരംഭിക്കാന്‍ ധാരണയായതെന്ന് താല്‍ക്കാലിക വൈസ് ചാന്‍സലറായ എം പെരിയസാമി അറിയിച്ചു. അതേസമയം തന്നെ തങ്ങള്‍ ഉന്നയിച്ച വിവിധതരത്തിലുള്ള ആവശ്യങ്ങള്‍ സര്‍വകലാശാല പൂര്‍ണ്ണമായും അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.
സര്‍വ്വകാലാശാലക്ക് മുന്നില്‍ ഉന്നയിച്ച എട്ട് ആവശ്യങ്ങളില്‍ മുഴുവനും ആംഗീകരിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണത്തെതുടര്‍ന്ന് ജനുവരി 17 മുതലാണ് സര്‍വകലാശാല ക്യാമ്പസ് അടച്ചിട്ടത്.