11 വര്‍ഷം കോമയിലായിരുന്ന ആള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതിന് ശേഷം ആദ്യം അന്വേഷിച്ചത് ടെന്നീസ് താരം റോജര്‍ ഫെഡററെ. ജീസസ് അപരീസിയോയാണ് 11 വര്‍ഷത്തെ കോമക്കുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. 18ആം ജന്മദിനദിവസം അപരീസിയോ സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്നതിനിടെ അപരീസിയോ കയറിയ കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ അദ്ദേഹം കോമ സ്‌റ്റേജിലേക്ക് പോകുകയായിരുന്നു. 11 വര്‍ഷം കോമയില്‍ കഴിഞ്ഞ അദ്ദേഹം കഴിഞ്ഞ ആഗസ്റ്റ് 27നാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
റോജര്‍ ഫെഡറര്‍ ഇപ്പോള്‍ ടെന്നീസില്‍ നിന്ന് വിരമിച്ചു കാണുമെന്നാണ് ഞാന്‍ കരുതിയതെന്നും. ഇപ്പോഴും അദ്ദേഹം ലോക രണ്ടാം നമ്പര്‍ താരമാണെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നിയെന്നും അപരീസിയോ പറഞ്ഞു.
2004 ഡിസംബര്‍ 12നാണ് ഇദ്ദേഹം കോമയിലായത്. അപ്പൊള്‍ നാലു ഗ്രാന്‍സ് ലാം കിരീടങ്ങള്‍ മാത്രം സ്വന്തമാക്കിയ വെറും 23 വയസുള്ള താരമായിരുന്നു ഫെഡറര്‍. ഈ പതിനൊന്ന് വര്‍ഷക്കാലം കൊണ്ട് 17 ഗ്രാന്‍സ് ലാം കിരീടങ്ങള്‍ നേടിയ ടെന്നീസ് ലോകത്തില രണ്ടാം നമ്പര്‍ താരമാണ് ഫെഡറര്‍. ഫെഡററുടെ ഈ നേട്ടം അപരീസിയോയെ അത്ഭുതപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.