റോബർട്ട് വാധ്‌രയുടെ ഭൂമിയിടപാടിൽ വന്‍ ക്രമക്കേടുണ്ടെന്ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്

Webdunia
വ്യാഴം, 1 സെപ്‌റ്റംബര്‍ 2016 (08:07 IST)
റോബർട്ട് വാധ്‌ര ഉൾപ്പെട്ട ഭൂമിയിടപാടു കേസിൽ ക്രമക്കേടുണ്ടെന്നു ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ 15 മാസം മുമ്പ് ജുഡീഷ്യൽ അന്വേഷണത്തിനു നിയോഗിച്ച ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ് എൻ ധിൻഗ്ര ഇതു സംബന്ധിച്ച 182 പേജുള്ള റിപ്പോർട്ട് കഴിഞ്ഞദിവസം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനു കൈമാറി.
 
എന്നാല്‍ റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വേളിപ്പെടുത്താന്‍ ധിൻഗ്ര തയ്യാറായിട്ടില്ല. ഭൂമിയിടപാടിൽ ക്രമക്കേടുണ്ടെന്ന സൂചന മാത്രമാണ് അദ്ദേഹം നല്‍കിയത്. വാധ്‌രയുടെ ഉടമസ്‌ഥതയിലുള്ള സ്‌കൈലൈറ്റ് ഹോസ്‌പിറ്റാലിറ്റി എന്ന സ്‌ഥാപനത്തിന്റെ പേരിലായിരുന്നു 3.53 ഏക്കർ ഭൂമി ഇടപാടുകളില്‍ കൃത്രിമരേഖകൾ ഉപയോഗിച്ചു വൻതുക സമ്പാദിച്ചത്.
 
Next Article