രവീന്ദ്ര ജഡേജയുടെ ഭാര്യ രാഷ്ട്രീയത്തിലേക്ക്, ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കും

ബുധന്‍, 9 നവം‌ബര്‍ 2022 (13:44 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ ജഡേജ സജീവ രാഷ്ട്രീയത്തിലേക്ക്. ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി റിവ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ചേരുന്ന പാർട്ടിയുടെ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച യോഗം ചേരും. മെക്കാനിക്കൽ എഞ്ചിനിയറായ റിവ മുതിർന്ന കോൺഗ്രസ് നേതാവായ ഹരിസിംഗ് സോളങ്കിയുടെ ബന്ധു കൂടിയാണ്.
 
27 വർഷമായി ഗുജറാത്തിൽ അധികാരത്തിലുള്ള പാർട്ടി ഇത്തവണ മുതിർന്ന നേതാക്കളായ വിജയ് രൂപാണി, നിതിൻ പട്ടേൽ തുടങ്ങിയവരെ മത്സരിപ്പിക്കുന്നില്ല. 75 വയസ് പിന്നിട്ട എംഎൽഎമാർ,എംപിമാർ എന്നിവരെയും അവരുടെ ബന്ധുക്കളെയും അയോഗ്യരാക്കിയേക്കും. അതിനാൽ തന്നെ വലിയ വിഭാഗം സിറ്റിംഗ് എംഎൽഎമാർ ഇത്തവണ മത്സരത്തിനുണ്ടാകില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍