2022ൽ അക്രമികളെ ഒരു പാഠം പഠിപ്പിച്ചു, അതോടെ ഒതുങ്ങി: ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ അമിത് ഷാ

Webdunia
ഞായര്‍, 27 നവം‌ബര്‍ 2022 (15:13 IST)
2002ൽ ഗുജറാത്തിൽ അക്രമകാരികളെ ഒരു പാഠം പഠിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഖേഡ ജില്ലയിലെ മഹുധയിൽ ബിജെപിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
കോൺഗ്രസ് ഭരണക്കാലത്ത് ഗുജറാത്തിൽ വർഗീയകലാപങ്ങൾ സാധാരണമായിരുന്നു. വിവിധ ജാതിയിലും സമുദായത്തിലും പെട്ട ആളുകളെ കലാപങ്ങളിലൂടെ പോരടിപ്പിച്ച് കോൺഗ്രസ് വോട്ട് ബാങ്ക് ശക്തിപ്പെടുത്തുകയും സമൂഹത്തിലെ വലിയൊരു വിഭാഗത്തോട് അനീതി കാണിക്കുകയും ചെയ്തു. കോൺഗ്രസിൽ നിന്നുള്ള പിന്തുണ കാരണം കലാപകാരികളക്രമം പതിവാക്കിയതിനാലാണ് 2002ൽ ഗുജറാത്ത് കലാപം ഉണ്ടായത്.
 
എന്നാൽ 2002ൽ അവരെ ഒരു പാഠം പഠിപ്പിച്ചശേഷം അക്രമണകാരികൾ ആ പാതവിട്ടു. 2002 മുതൽ 2022 വരെ അവർ അക്രമണത്തിൽ ഏർപ്പെടുന്നതിൽ നിന്നും വിട്ടുനിന്നു. വർഗീയ കലാപങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് ബിജെപി ഗുജറാത്തിൽ ശാശ്വതമായ സമാധാനം സ്ഥാപിച്ചു. അമിത് ഷാ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article