കശ്മീരില്‍ വീണ്ടും മഴക്കെടുതി, ഏഴുപേര്‍കൂടി കൊല്ലപ്പെട്ടു, സൈന്യം രംഗത്ത്

Webdunia
ശനി, 4 ഏപ്രില്‍ 2015 (08:48 IST)
ജമ്മു കാശ്മീരില്‍ വീണ്ടും ആരംഭിച്ച കനത്ത മഴയില്‍ വീടു തകര്‍ന്ന് ഏഴുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ദിവാല്‍കുണ്ടിന് സമീപത്തെ ദോഡയിലാണ് സംഭവം. മഴയില്‍ തകര്‍ന്നുവീണ വീടിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട് കുടുംബാംഗങ്ങളെല്ലാം മരിച്ചതായാണ് പോലീസ് സംശയിക്കുന്നത്.

അപകടം നടന്ന ഉടനെ പോലീസ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും ആരേയും പുറത്തെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് സൈന്യത്തിന്‍റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ദോഡ മേഖല ഉള്‍പ്രദേശമായതിനാലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ താമസിക്കുന്നതെന്ന് ദോഡ എസ്.പി ജാവേദ് നസീബ് മനാസ് പറഞ്ഞു.