ചൈനീസ് റസ്റ്റോറന്റുകൾക്കും ഭക്ഷണങ്ങൾക്കും വിലക്കേർപ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ
വ്യാഴം, 18 ജൂണ്‍ 2020 (13:25 IST)
ഇന്ത്യാ ചൈന അതിർത്തിതർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ചൈനീസ് റസ്റ്റോറന്റുകളും ഭക്ഷണങ്ങളും നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. ജനങ്ങൾ ചൈനീസ് ഭക്ഷണങ്ങൾ ഉപേക്ഷിച്ച് സ്വയം മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.
Restaurants selling Chinese food should be banned. I appeal to people to boycott Chinese food: Union Minister Ramdas Athawale pic.twitter.com/PoY0Udfule
തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.45 വർഷത്തിനിടെ ആദ്യമായാണ് അതിർത്തിയിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്.