വീണ്ടും വിജയിക്കുന്നതിനായി ട്രംപ് ചൈനയുടെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തൽ

വ്യാഴം, 18 ജൂണ്‍ 2020 (12:17 IST)
നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സഹായം തേടിയിരുന്നതായി വെളിപ്പെടുത്തല്‍. ട്രംപിന്റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ പുതിയ പുസ്‌തകത്തിലാണ് പുതിയ വെളിപ്പെടുത്തൽ.
 
യുഎസില്‍ നിന്ന് കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങി തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കാന്‍ സഹായിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായാണ് ബോൾട്ടൺ പറയുന്നത്. വൈറ്റ് ഹൗസ് എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന കാര്യം ട്രംപിനറിയില്ലെന്നും പുസ്തകത്തിൽ പറയുന്നു.577 പേജുകളുള്ള പുസ്തകം പുറത്തിറങ്ങുന്നത് തടയാനുള്ള ശ്രമങ്ങളും ട്രംപ് ഭരണകൂടം ആരംഭിച്ചിരിക്കുകയാണ്. ജോൺ 23ന് പുസ്തകം പുറത്തിറങ്ങുമെന്നാണ് നേരത്തെ പ്രഖ്യപിച്ചിരുന്നത്. എന്നാൽ ഇത് തടയാനുള്ള അടിയന്തര ഉത്തരവ് തേടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനകം പുസ്‌കത്തിന്റെ ലക്ഷകണക്കിന് കോപ്പികൾ വിറ്റഴിഞ്ഞതായി പ്രസാധകരായ സൈമണ്‍ & ഷസ്റ്റർ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍