മുംബൈ: റിപ്പബ്ലിക് ടിവി എഡിഅർ അർണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്‌ത മുംബൈ പോലീസിന്റെ നടപടിയെ അപലപിച്ച് കേന്ദ്രമന്ത്രി പ്രാകാശ് ജാവദേക്കർ. അർണാബിനെ കയ്യേറ്റം ചെയ്‌തത് മാധ്യമസ്വാതന്ത്രത്തിനെതിരെയുള്ള അക്രമണമെന്നും ഇത് അടിയന്തിരാവസ്ഥയെ ഓർമിപ്പിക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
2018ല്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്ന അന്‍വയ് നായികിന്റേയും അദ്ദേഹത്തിന്റെ മാതാവിന്റേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അർണാബിനെ മുംബൈ പോലീസ് വസതിയിലെത്തി ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. അന്‍വയ് നായികിന്റെ ആത്മഹത്യാക്കുറിപ്പില്‍ അര്‍ണബിന്റെ പേരും പരാമര്‍ശിച്ചിരുന്നു.