ഇന്റര്‍നെറ്റ് സ്പീഡില്‍ ഏറ്റവും മുന്നില്‍ ജിയോ തന്നെ; വോഡഫോണ്‍ നേട്ടം കൊയ്‌തപ്പോള്‍ തകര്‍ന്നത് ഐഡിയ

Webdunia
ബുധന്‍, 3 മെയ് 2017 (20:21 IST)
ഉപഭോക്‍താക്കളെ സ്വന്തമാക്കി മുന്നേറുന്ന റിലയന്‍‌സ് ജിയോ രാജ്യത്തെ ഇന്റര്‍നെറ്റ് സ്പീഡില്‍ ഏറ്റവും മുന്നിലെന്ന് ട്രായ്. രണ്ടം സ്ഥാനത്ത് എയര്‍‌ടെല്ലും മൂന്നാമത് വോഡഫോണുമാണ്.

ട്രായിയുടെ മൈസ്പീഡ് ആപ്പിന്റെ സഹായത്തോടെയാണ് രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാരുടെ ഡൗണ്‍ലോഡ് സ്പീഡിന്റെ വിവരങ്ങള്‍ ട്രായി പുറത്തുവിട്ടിരിക്കുന്നത്.

കണക്കുകളില്‍ അപ്രതീക്ഷിതമായി വോഡഫോണ്‍ നേട്ടമുണ്ടാക്കിയപ്പോള്‍ തിരിച്ചടി നേരിട്ടത് വമ്പന്മാരായ ഐഡിയയ്‌ക്കാണ്. മൂന്നാം സ്ഥാനക്കാരായിരുന്ന ഐഡിയായെ നാലാം സ്ഥാനത്തേക്ക് വോഡഫോണ്‍ പിന്തുള്ളുകയായിരുന്നു.

ഏപ്രില്‍ ഒന്നിനു മുമ്പുവരെ ജിയോയുടെ സ്പീഡ് 16.48 മെഗാബിറ്റ് പെര്‍ ആയിരുന്നെങ്കില്‍ ഏപ്രില്‍ ആയപ്പോഴേക്കും 18.48 ആയി എന്നായിരുന്നു ട്രായിയുടെ കണക്ക്. അതേസമയം, എയര്‍ടെല്ലിന്റെ സ്പീഡ് ഈ കാലയളവില്‍ 1 എംബിപിഎസ് സ്പീഡ് വരെ കുറയുകയും ചെയ്‌തു.
Next Article