വികസനത്തിന് പരിഷ്‌കരണങ്ങൾ ആവശ്യം, പഴയ പല നിയമങ്ങളും രാജ്യത്തിന് ബാധ്യതയെന്ന് പ്രധാനമന്ത്രി

Webdunia
തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (16:56 IST)
രാജ്യത്തിന്റെ വികസനത്തിന് പരിഷ്‌കരണങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ നൂറ്റാണ്ടിലെ പല നിയമങ്ങളും രാജ്യത്തിന് ബാധ്യതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗ്ര മെട്രോ പദ്ധതിയുടെ നിർമാണോദ്‌ഘാടനം വീഡിയോ കോൺഫറൻസിങ് വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
 
കഴിഞ്ഞ നൂറ്റാണ്ടിൽ നല്ലതായിരുന്ന പല നിയമങ്ങളും ഇപ്പോൾ രാജ്യത്തിന് ബാധ്യതയാണ്. വികസനത്തിന് പരിഷ്‌കരണങ്ങൾ വേണ്ടി വരും. കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ജീവിതം ആയാസകരമാക്കാൻ നിക്ഷേപം വർധിപ്പിക്കണം. സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article