ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍, മറ്റ് രോഗങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വയോജനങ്ങള്‍ എന്നിവര്‍ക്കാവും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുകയെന്നും. ഗവേഷകരിൽ നിന്ന് അനുമതി ലഭിച്ചാൽ ഇന്ത്യയിൽ ഉടനെ വാക്‌സിനേഷൻ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും സുരക്ഷിതമായ വാക്‌സിന്‍ മിതമായ നിരക്കില്‍ നല്‍കാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. എല്ലാവരും ഇന്ത്യയെ അതിനാലാണ് ഉറ്റുനോക്കുന്നത്.എട്ടോളം വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വാക്‌സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.