ലോകത്ത് കൊവിഡ് രോഗികള്‍ ആറരക്കോടി കവിഞ്ഞു

ശ്രീനു എസ്

വെള്ളി, 4 ഡിസം‌ബര്‍ 2020 (12:31 IST)
ലോകത്ത് കൊവിഡ് രോഗികള്‍ ആറരക്കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം 6,75,673 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ നിലവില്‍ ലോകത്ത് കൊവിഡ് ബാധിതരുടെ ആകെ എണ്ണം 6,55,13293 ആയിട്ടുണ്ട്. അതേസമയം അമേരിക്കയില്‍ മാത്രം ഇന്നലെ 2,17,986 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
 
കൊവിഡ് വ്യാപനത്തില്‍ മുന്‍പന്തിയിലുള്ളത് അമേരിക്കയും ഇന്ത്യയും ബ്രസീലുമാണ്. അമേരിക്കയില്‍ മാത്രം രോഗം മൂലം 2,82,828 പേരാണ് മരണമടഞ്ഞിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍