ആര്‍ബിഐ ഇപ്പോള്‍ റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യയോ ?; 5000 രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ചത് എന്തിന് ?

വ്യാഴം, 22 ഡിസം‌ബര്‍ 2016 (18:03 IST)
5000 രൂപയ്ക്കു മുകളിൽ അസാധു നോട്ടുകൾ ഉപയോഗിച്ചു നടത്തുന്ന നിക്ഷേപങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ വിവാദ ഉത്തരവ് റിസർവ് ബാങ്ക് പിൻവലിച്ചു. ഡിസംബര്‍ 19നായിരുന്നു ആര്‍ ബി ഐ വിവാദ ഉത്തരവ് പുറത്തിറക്കിയത്.  മാനദണ്ഡങ്ങൾ പാലിച്ചു നിക്ഷേപം നടത്തുന്നവരെ ഒരുകാരണവശാലും തടയില്ലെന്നും നിക്ഷേപവുമായി ബന്ധപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ ആരെയും ചോദ്യം ചെയ്യില്ലെന്നും ആർബിഐ വ്യക്തമാക്കി.
 
ഈ വിവാദ ഉത്തരവിനെതിരെ രാജ്യവ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. കൂടാതെ ആർ.ബി.​ഐയുടെ നിയന്ത്രണങ്ങൾക്ക്​ പിന്നാലെ പല ബാങ്കുകളും ഉപഭോക്​താകളുടെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നില്ലെന്ന തരത്തിലുല്‍ള​ പരാതികളും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് 1000 രൂപക്ക്​ മുകളിലുള്ള എൻ.ഇ.എഫ്​.ടി ഇടപാടുകൾക്ക്​ പ്രത്യേക ചാർജ്​ ഇടക്കരു​തെന്നും ആർ.ബി.​ഐ നിർദ്ദേശിച്ചു​. കൂടാതെ 1000 രൂപക്ക്​ മുകളിലുള്ള യു എസ് എസ് ഡി ഇടപാടുകൾക്ക്​ 50 പൈസയുടെ ഇളവും ആർ ബി ഐ പ്രഖ്യാപിച്ചു.
 
അതേസമയം, നോട്ട് പിന്‍‌വലിച്ച തീരുമാനത്തിന് ശേഷം ചട്ടങ്ങളില്‍ മാറിമറിഞ്ഞ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഇപ്പോള്‍ റിവേഴ്‌സ് ബാങ്ക് ഓഫ് ഇന്ത്യയായെന്നാണ് കോണ്‍ഗ്രസ്സിന്റെ വിമര്‍ശനം. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച നവംബര്‍ എട്ടിന് ശേഷം ആര്‍ഐബി 126 തവണയാണ് ചട്ടങ്ങള്‍ മാറ്റിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു

വെബ്ദുനിയ വായിക്കുക