സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട് വാദ്രയ്ക്കു നല്‍കിയിട്ടുള്ള പ്രത്യേക സുരക്ഷ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നിറുത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവാന്നു.
വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ആഭ്യന്തര വകുപ്പ് നല്‍കുന്ന സുരക്ഷ അലങ്കാരമാകരുതെന്നും അതിന് തക്കതായ കാരണമുണ്ടാകണമെന്നും ഗണപതി രാജു പറഞ്ഞു.
നിലവില്‍ വിഐപി പട്ടികയിലുള്ള വാദ്രയ്ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ ദേഹപരിശോധനക്ക് വിധേയനാകേണ്ട ആവശ്യമില്ല. ഇത് നിരവധി വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു, മാത്രമല്ല ബിജെപി നേരത്തെ തന്നെ വാദ്രയുടെ വിഐപി പദവിക്കെതിരെ രംഗത്തുവന്നിരുന്നു.