ക്രൂരമായ ബലാത്സംഗ വീഡിയോകള്‍ ഇന്ത്യയില്‍ സുലഭമാണെന്ന് റിപ്പോര്‍ട്ട്. അശ്ലീല വെബ്‌സൈറ്റുകള്‍ പോലും ബലാത്സംഗത്തിന്റെ യഥാര്‍ത്ഥ വീഡിയോകള്‍ നല്‍കാത്തപ്പോളാണ് ഇന്ത്യയില്‍ ഇത്തരം വീഡിയോകള്‍ ലഭ്യമാകുന്നത്.
ഞെട്ടിക്കുന്ന തരത്തിലുള്ള ബലാത്സംഗത്തിന്റെ യഥാര്‍ത്ഥ വീഡിയോകള്‍ ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലാണ് ലഭ്യമാകുന്നത്. ഇരുപത് മുതല്‍ ഇരുനൂറ് രൂപ വരെ മുടക്കിയാല്‍ ഏതുതരത്തിലുള്ള ബലാത്സംഗത്തിന്റെയും യഥാര്‍ത്ഥ വീഡിയോ ലഭ്യമാകുമെന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്.
ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടി സംഭവം പുറത്തു പറയാതിരിക്കാനും പൊലീസില്‍ അറിയിക്കാതിരിക്കാനുമാണ് വീഡിയോ പകര്‍ത്തുന്നത്. മൊബൈല്‍ ഷോപ്പുകളില്‍ ഫോണ്‍ നന്നാക്കാന്‍ ഏല്‍പ്പിക്കുന്ന സന്ദര്‍ഭങ്ങളിലും അടുപ്പക്കാര്‍ക്ക് കാണാന്‍ നല്‍കുന്നതിലൂടെയുമാണ് ഇത്തരം വീഡിയോകള്‍ പുറത്താകുന്നത്.