രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ബലാത്സംഗം. ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിന്നാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നു.
വ്യാഴാഴ്‌ച രാവിലെയായിരുന്നു സംഭവം. റായ്‌ബറേലിയേക്ക് പോകുകയായിരുന്ന യുവതിയെ അക്രമിസംഘം ആക്രമിക്കുകയായിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. ഗ്രാമത്തിന് പുറത്തുവെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അക്രമി സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരിൽ മൂന്ന്പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊള്ളലേറ്റ യുവതിയുടെ നില അതീവഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതേ തുടർന്ന് വിദ്ഗദ ചികിത്സയ്ക്കായി യുവതിയിയെ ലഖ്‌നൗവിലേക്ക് മാറ്റിയിട്ടുണ്ട്.