ഭാര്യയുടെ ഒളിസേവ; യുവാവിന്റെ ജനനേന്ദ്രിയം ഭര്‍ത്താവ് ഛേദിച്ചു

Webdunia
ശനി, 24 ജനുവരി 2015 (16:06 IST)
ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിന്റെ ജനനേന്ദ്രിയം അയല്‍വാസി ഛേദിച്ചു. കഴിഞ്ഞദിവസം ഭോപാലിനടുത്ത് ഭീം നഗര്‍ പ്രദേശത്താണ് സംഭവം അരങ്ങേറിയത്. മാരകമായ മുറിവേറ്റ ഗ്യാന്‍ സിംഗ് (25) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഗ്യാന്‍ സിംഗ് ഗ്രാമത്തിലെ പട്ടണത്തില്‍ ഒരു ടെയ്‌ലറിംഗ് ഷോപ്പ് നടത്തുകയായിരുന്നു. ഇതിന് സമീപത്തായിരുന്നു പ്രതികളായ സന്ദീപ് ബാലൈ ഭാര്യ ജ്യോതി എന്നിവര്‍ ചായക്കട നടത്തി വന്നിരുന്നത്. ഇവരുടെ വീടുകള്‍ സമീപത്തും ആയിരുന്നു. ഈ സാഹചര്യത്തില്‍ ഗ്യാനും ജ്യോതിയും സംസാരിക്കുകയും ഒരുമിച്ച് ജോലി സ്ഥലത്തേക്ക് പോകുകയും ചെയ്തിരുന്നു. ഇതിനിടെയില്‍ ആണ് സന്ദീപ് ബാലൈക്ക് സംശയം തോന്നാന്‍ തുടങ്ങിയത്.

കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞുവരികയായിരുന്ന ഗ്യാനിനെ സന്ദീപും ഭാര്യയും ചേര്‍ന്ന് ബസ്റ്റോപ്പില്‍ കണ്ടുമുട്ടി. ഭാര്യയെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിടാന്‍ ഒപ്പം വരാന്‍ സന്ദീപ് ഗ്യാനിനെയും നിര്‍ബന്ധിച്ചു. തുടര്‍ന്ന് മൂവരും സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ഇതിനിടെയില്‍ സന്ദീപും ഗ്യാനും മദ്യപിക്കുകയും ചെയ്തു. സംസാരത്തിനിടെയില്‍ ഗ്യാനും ജ്യോതിയും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന് സന്ദീപ് ആരോപിക്കുകയും വഴക്കിലേക്ക് നീങ്ങുകയുമായിരുന്നു.

ആളൊഴിഞ്ഞ മാനസരോവര്‍ കോപ്ലക്‌സിലെത്തിയപ്പോള്‍ സന്ദീപ് കയ്യിലുണ്ടായിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഗ്യാനിനെ ആക്രമിക്കുകയായിരുന്നു. തലയ്ക്കും കഴുത്തിനും മുറിവേറ്റ ഗ്യാന്‍ നിലവിളിച്ചതിനെ തുടര്‍ന്ന് സന്ദീപിന്റെ ആവശ്യപ്രകാരം ജ്യോതി ഗ്യാനെ ശ്വാസം മുട്ടിക്കകുയം വാ പൊത്തി പിടിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഗ്യാനിന്റെ ലൈംഗികാവയവയത്തില്‍ ക്രൂരമായി മുറിവുകള്‍ ഏല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരും രക്ഷപ്പെടുകയും ചെയ്തു. ഗ്യാന്റെ പരാതിയെ തുടര്‍ന്ന് സന്ദീപ് ബാലൈ ഭാര്യ ജ്യോതി എന്നിവരെ പൊലീസ് തെരയുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.